Posts

Showing posts from 2018

വീട്ടു കവിത.7/രഗില സജി

മഴ നനഞ്ഞ് വീടിന്റെ ചുമരഴിഞ്ഞ് വീണു. വരണ്ട മെയ് ചാലുകൾ ക്ഷൗരം ചെയ്ത് വെടിപ്പാക്കാത്ത കൈകാലിടുക്കുകൾ പലരുറങ്ങി നിറം കെട്ട തലയണ പോലെ പതിഞ്ഞ് പോയ നെഞ്ച്, രാത്രിയും പ...

ഉടൽക്കവിത .1/ രഗില സജി

ശരീരമാകെ മുയലുകളെ വളർത്തുകയാണവൾ അവ മേലാകെ ഓടി നടക്കുന്നതിന്റെ ഓളത്തിൽ മീനുകളെ പോറ്റുന്നുമുണ്ടവൾ. മീനുകൾ കൊത്തുന്ന ഇടത്തേ മുലക്ക് മുകളിലെ നീല മറുകിൽ മന്ദാരം നട...

മണിക്കൂറുകളുടെ പുസ്തകം.2 / രഗില സജി

ഈ കവിത വായിക്കുന്ന നിമിഷത്തെ നിങ്ങൾ മറ്റൊരു പ്രവൃത്തിയുമായും താരതമ്യം ചെയ്യരുത്. മറ്റൊരു ജോലിക്കിടയിൽ ഈ കവിതയിലൂടെ നിങ്ങൾ അലസമായി വഴുതിപ്പോകുകയുമരുത്. കഠിന കാ...

മണിക്കൂറുകളുടെ പുസ്തകം.

മണിക്കൂറുകളുടെ പുസ്തകം.1/രഗില സജി …………………………….. കുമ്പസാരക്കൂടിലേക്ക് ഊഴം കാക്കുന്ന ഒരാൾക്ക് തെറ്റും ശരിയും തമ്മിലുള്ള നേർത്ത വ്യത്യാസങ്ങളെക്കുറിച്ച് ആശങ്കയുണ...

വീട്ടുകവിത. 6/രഗില സജി

അമ്മ നിഴൽ ………………. വീടിന്റെ മോളിലും ചോട്ടിലും നിലാവ് വീണിരിക്കുന്നു. നിലാവ് തുടക്കുന്നതിന്റെ മുറയ്ക്ക് മഞ്ഞ് മെഴുകും സൂര്യകാന്തിപ്പൂവെട്ടമൊപ്പം ചേർത്ത് . മുറ്റ...

വീട്ടുകവിത.5/രഗില സജി

വീട് മാറ്റം ………. മൺപാത്രങ്ങൾ കൂട്ടിയിട്ട മുറിയുടെ  ഒരു മൂല, പഴയ ഫേട്ടോകൾ, അച്ചാറിട്ട് സൂക്ഷിച്ച ചില്ലു ഭരണി, കാലിളകിയ ഒരു കട്ടിൽ, ചെത്തിനേക്കാത്ത ചുമര് ചിതല് കേറി...

വീട്ടുകവിത.4/രഗില സജി

വഴി വെട്ടൽ …………... വീട്ടിലേക്കുള്ള വഴി വെട്ടൽ അത്ര കടുപ്പമായിരുന്നു. പാറ പൊട്ടിച്ച് കല്ലുരുട്ടി വളളിപ്പയറ് വീശിക്കളഞ്ഞ് കുണ്ടനെടവഴി ചാല് കീറിത്തിരിച്ച്, വെളിച്ചം മറക്കുന്ന ഓല മാറ്റി പൊട്ടക്കിണറ്റിനടയാളം വച്ച് ശീമ വേലി കെട്ടി… വഴികളൊക്കെയും തെളിഞ്ഞ് വന്നപ്പോൾ വീട് വേരിളക്കി , അതിരുകൾ ഭേദിച്ച് വനയാത്രക്കൊരുങ്ങുന്നു

വീട്ടുകവിത .3/രഗില സജി

പക്ഷിശീലo ..................... സൺഷേഡിലെ പ്രാവുകളുടെ കുറുകൽ  ഞാൻ മാത്രം കേട്ടു . അവ പറന്ന് പോകുന്നതിന്നിമ്പത്തിൽ ഞാൻ മാത്രം തട്ടിവീണു. എന്റെ വീടോ അയൽപക്കക്കാരോ ഒന്നും ശ്രദ്ധിച്ചില...

വീട്ടുകവിത.2/രഗില സജി

മുറി ……… രണ്ടു പേരുറങ്ങുന്ന മുറി. വലിയ ജനാലകളുണ്ടതിന്. ഒരു മേശയും കസേരയും മുഖം നോക്കിയിരിക്കുന്നു . കട്ടിലുള്ളതിൽ പ്രണയത്തിന്റെ മഞ്ഞു കൊണ്ട് തണുത്ത പന്നിക്കൂട്...

വീട്ടുകവിത.1/രഗില സജി

മഴ പെയ്യുമ്പോഴൊക്കെയും വീട് ചോർച്ചയിലേക്ക് മലർത്തി നീക്കുന്ന ഒരു പാത്രമാവുന്നു. മഴ തോർന്ന് വെയിലെഴുതുമ്പോൾ മുറ്റത്ത് ഉണക്കാനിട്ട മുളക് പോലെ നീണ്ട് നിവർന്ന് ക...