വീട്ടുകവിത.4/രഗില സജി
വഴി വെട്ടൽ
…………...
വീട്ടിലേക്കുള്ള വഴി വെട്ടൽ
അത്ര കടുപ്പമായിരുന്നു.
പാറ പൊട്ടിച്ച്
കല്ലുരുട്ടി
വളളിപ്പയറ് വീശിക്കളഞ്ഞ്
കുണ്ടനെടവഴി ചാല് കീറിത്തിരിച്ച്,
വെളിച്ചം മറക്കുന്ന
ഓല മാറ്റി
പൊട്ടക്കിണറ്റിനടയാളം വച്ച്
ശീമ വേലി കെട്ടി…
വഴികളൊക്കെയും
തെളിഞ്ഞ് വന്നപ്പോൾ
വീട് വേരിളക്കി ,
അതിരുകൾ ഭേദിച്ച്
വനയാത്രക്കൊരുങ്ങുന്നു
Comments
Post a Comment