വീട്ടുകവിത. 6/രഗില സജി

അമ്മ നിഴൽ

……………….

വീടിന്റെ മോളിലും
ചോട്ടിലും നിലാവ് വീണിരിക്കുന്നു.
നിലാവ് തുടക്കുന്നതിന്റെ മുറയ്ക്ക്
മഞ്ഞ് മെഴുകും സൂര്യകാന്തിപ്പൂവെട്ടമൊപ്പം ചേർത്ത് .
മുറ്റമടിക്കുമ്പോൾ
ഇതിനൊക്കെയും മീതെ, മേൽക്കൂരക്ക് താഴെ അമ്മേടെ നിഴലുണ്ട്.

അമ്മക്കും നിഴലിനുമിടക്ക്
ഇരുട്ടുണ്ട്, അമ്മയത് കാണുന്നില്ല പലപ്പോഴും .
ഇരുട്ട് വീടിനെ മൂടുമ്പോൾ മാത്രം
അമ്മയതിനെ കാണുന്നു.
ഇരുട്ട് അപ്പോഴൊക്കെയുമതിന്റെ നിഴലായി അമ്മയെ കാണുന്നുണ്ടാവും, വീടിനേയും…

Comments

Popular posts from this blog

വീട്ടുകവിത.2/രഗില സജി

ഉടൽക്കവിത .1/ രഗില സജി

വീട്ടുകവിത.5/രഗില സജി